കോട്ടയം: കോട്ടയത്ത് ഓരോ ദിവസം കഴിയുംതോറും ചൂട് കൂടി വരികയാണ്. സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വര്ഷം ചൂട് കൂടുതലായതിനാൽ കോട്ടയം വെന്തുരുകുകയാണ്.
പകൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ചൂട്. ജില്ലയിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. ശനിയാഴ്ച്ച കോട്ടയത്ത് ഉയർന്ന താപനിലയായ 36.5°C ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ഓരോ ദിവസവും നഗരത്തിൽ താപനില ഉയർന്നുകൊണ്ടിരിക്കുകയാണ്. ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഉഷ്‌ണതരംഗ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരി അവസാനം കോട്ടയത്തെ താപനില 38.5°C വരെ ഉയർന്നിരുന്നു. വരും ദിവസങ്ങളിൽ മുൻ വർഷങ്ങളേക്കാൾ ചൂട് കൂടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 2024 ലാണ് സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത്. 4 വർഷങ്ങൾ മുൻപ് വരെ മാർച്ച് മാസം മുതലായിരുന്നു ചൂട് കൂടിയിരുന്നത്. എന്നാൽ 2023 മുതൽ സ്ഥിഗതികൾ മാറി മറിഞ്ഞു. ജനുവരി മാസം മുതൽ തന്നെ ചൂട് കൂടാൻ തുടങ്ങിയിരുന്നു. ഇത്തവണയും ജനുവരി ആദ്യം മുതൽ തന്നെ താപനിലയിൽ മാറ്റം വന്നു തുടങ്ങിയിരുന്നു. കഴിഞ്ഞ വർഷങ്ങളിലായി പലപ്പോഴും ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ്. താപനില ഉയരുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര-സംസ്ഥാന കാലാവസ്ഥാ വകുപ്പുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ തന്നെ കോട്ടയത്തെ താപനില 38.5 ഡിഗ്രി ആയിരുന്നു. കോട്ടയത്ത് രേഖപ്പെടുത്തിയ റെക്കോർഡ് താപനിലയായ 38.5 ഡിഗ്രി മുൻപും വിവിധ വർഷങ്ങളിൽ നമ്മുടെ കോട്ടയത്തെ പൊള്ളിച്ചിട്ടുണ്ട്. അവയെല്ലാം മാർച്ച് ഏപ്രിൽ മാസങ്ങളിലായിരുന്നു. കഴിഞ്ഞ വർഷവും ജില്ലയിൽ ചൂട് വർധിച്ചിരുന്നു. കോട്ടയം ഉൾപ്പടെ മറ്റു ജില്ലകളിലും വരും ദിവസങ്ങളിൽ ചൂട് ഇനിയും ഉയരാനാണ് സാധ്യത. ദിവസേന ഉയരുന്ന ചൂടിൽ വെന്തുരുകുകയാണ് കോട്ടയം. താരതമ്യേന ചൂട് കുറവായിരുന്ന കോട്ടയം ഇപ്പോൾ വെന്തുരുകുകയാണ്. പകൽ പുറത്തേക്കിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ. ദിവസേന ശരാശരി താപനിലയിൽ രണ്ട് ഡിഗ്രി വരെയാണ് വർദ്ധനവ് ഉണ്ടാകുന്നത്. ചൂട് കൂടിയതോടെ വേനൽ കടുത്തതിനാൽ ജില്ലയിലെ പ്രധാന ജലാശയങ്ങളെല്ലാം ഇടമുറിഞ്ഞാണ് ഒഴുകുന്നത്. ചിലയിടങ്ങളിൽ ഒഴുക്ക് നിലച്ച മട്ടാണ്. മീനച്ചിലും മണിമലയാറ്റിലും ജലനിരപ്പ് താഴ്ന്നു വരൾച്ചയുടെ പിടിയിലായിക്കഴിഞ്ഞു.