കോട്ടയം: കോട്ടയത്തെ റുമാറ്റിക് ഫീവര്‍ രഹിത ജില്ലയായി പ്രഖ്യാപിച്ച് റുമാറ്റിക് ഹാര്‍ട്ട് ക്ലബ്ബ്. 2024 ലെ കണക്കനുസരിച്ച് ജില്ലയിൽ ഒറ്റ റുമാറ്റിക് ഫീവര്‍ രോഗിയെ പോലും കണ്ടെത്തിയിട്ടില്ല. ഇതോടെ റൂമാറ്റിക്ക് ഫീവര്‍ റിപ്പോർട്ട് ചെയ്യപ്പെടാത്ത രാജ്യത്തെ ഏക ജില്ലയായി കോട്ടയം മാറിയിരിക്കുകയാണ്.
റുമാറ്റിക് ഹൃദ്രോഗ നിയന്ത്രണത്തിനായി പ്രവര്‍ത്തനം നടത്തുന്ന ഡോക്ടര്‍മാരുടെയും, റുമാറ്റിക് ഹൃദ്രോഗം വന്ന രോഗികളുടെയും, കുടുംബാംഗങ്ങളുടെയും സംഘടനയാണ് റുമാറ്റിക് ഹാര്‍ട്ട് ക്ലബ്ബ്. റുമാറ്റിക് ഹാര്‍ട്ട് ക്ലബ്ബിന്റെ 27-ാം വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് മെഡിക്കല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ ആണ് പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ആകെ 14 റുമാറ്റിക്ക് ഫീവര്‍ രോഗികളെയാണ് കണ്ടെത്തിയത്. ഇതില്‍ കോട്ടയം ജില്ലയില്‍ നിന്ന് ഒരു രോഗി പോലും ഉണ്ടായിരുന്നില്ല. കൃത്യമായ പ്രതിരോധത്തിന്റെ ഭാഗമാണിതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. റൂമാറ്റിക്ക് ഫീവര്‍ പൂര്‍ണ്ണമായി ഒരു ജില്ലയിലും നിയന്ത്രണ വിധേയമായി ഇതു വരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഇതോടെ റൂമാറ്റിക്ക് ഫീവര്‍ റിപ്പോർട്ട് ചെയ്യപ്പെടാത്ത രാജ്യത്തെ ഏക ജില്ലയായി കോട്ടയം മാറിയിരിക്കുകയാണ്.