കോട്ടയം: കൗതുകവും വിസ്മയവും നിറയ്ക്കുന്ന നിരവധി കാഴ്ചകള്‍ ഒരുക്കി ചൈതന്യ കാര്‍ഷിക മേള. കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും സംസ്ഥാന കൃഷി വകുപ്പിന്റെയും പങ്കാളിത്തത്തോടെ തെള്ളകം ചൈതന്യയില്‍ നടന്നുവരുന്ന 25-ാമത് ചൈതന്യ കാര്‍ഷിക മേളയിൽ ജനത്തിരക് ഏറുന്നു.
കേരളത്തിലെ ഏറ്റവും വലിയ എച്ച്.എഫ് മൂരിയായ ബാഹുബലി മേളയിലെ താരമായി മാറിക്കഴിഞ്ഞു. ഫെബ്രുവരി 2 നു ആരംഭിച്ച കാർഷിക മേള ഞായറഴ്ച അവസാനിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലാസപ്രദമായ സ്റ്റാച്ച്യു പാര്‍ക്ക് പുതുപുത്തൻ നവ്യാനുഭവം പകരുന്നു. കാടിന്റെ പശ്ചാത്തലത്തില്‍ ആണ് സ്റ്റാച്ച്യു പാര്‍ക്ക് സജ്ജമാക്കിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ നാടന്‍ പശുക്കളുടെ പ്രദര്‍ശനം, കാര്‍ഷിക വിള പ്രദര്‍ശന പവിലിയന്‍, ചലച്ചിത്ര ടിവി താരങ്ങള്‍ അണിനിരക്കുന്ന കലാസന്ധ്യകള്‍, നാടകരാവുകള്‍, നാടന്‍പാട്ട് സന്ധ്യകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, കര്‍ഷക സംഗമവും ആദരവ് സമര്‍പ്പണവും, പെറ്റ് ഷോ, നൂറ് കണക്കിന് പ്രദര്‍ശന വിപണന സ്റ്റാളുകള്‍, കാര്‍ഷിക കലാ മത്സരങ്ങള്‍, പുരാവസ്തു പ്രദര്‍ശനം, കാര്‍ഷിക പ്രശ്‌നോത്തരിയും സെമിനാറുകളും, സ്വാശ്രയസംഘ കലാവിരുന്നുകള്‍, പൗരാണിക ഭോജന ശാല, മെഡിക്കല്‍ ക്യാമ്പ്, പച്ചമരുന്നുകളുടെയും പാരമ്പര്യ ചികിത്സ രീതികളുടെയും പ്രദര്‍ശനം, പുഷ്പ ഫല വൃക്ഷാദികളുടെയും പക്ഷി മൃഗാദികളുടെയും പ്രദര്‍ശനവും വിപണനവും, പുരാവസ്തു പ്രദര്‍ശനത്തോടൊപ്പം വിവിധ രാജ്യങ്ങളിലെ കറന്‍സികളുടെയും സ്റ്റാമ്പുകളുടെയും പ്രദര്‍ശനം, മാധ്യമ അവാര്‍ഡുകള്‍, നിര്‍ദ്ദന രോഗി ചികിത്സാ സഹായ പദ്ധതി തുടങ്ങി നിരവധിയായ പരിപാടികളും ഒരുക്കങ്ങളുമാണ് മേളയോടനുബന്ധിച്ച് നടക്കുന്നത്. വന്യമൃഗങ്ങളുടേയും വളർത്തുമൃഗങ്ങളുടെയും സ്റ്റാച്ച്യുകളാണ് സ്റ്റാച്ച്യു പാർക്കിൽ ഒരുക്കിയിരിക്കുന്നത്. കാർഷിക മേള ഞായറഴ്ച അവസാനിക്കും.