വെള്ളാവൂർ: കോട്ടയം വെള്ളാവൂർ സ്പെഷ്യൽ വില്ലേജ് ഓഫീസറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തതു.
വെള്ളാവൂർ സ്പെഷ്യൽ വില്ലേജ് ഓഫീസർ അജിത്തിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി സ്ഥലം ഉടമയിൽ നിന്നും വില്ലേജ് ഓഫിസർ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. വിവരം വിജിലൻസിനെ അറിയിച്ച ശേഷം പരാതിക്കാരൻ സ്‌പെഷ്യൽ വില്ലേജ് ഓഫിസറെ സമീപിക്കുകയായിരുന്നു. കേസിൽ വില്ലേജ് ഓഫിസർ ജിജു സ്‌കറിയയെ രണ്ടാം പ്രതിയായി ചേർത്തിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പോക്ക് വരവ് വൈകിപ്പിച്ച് പണം വാങ്ങാന്‍ വഴി ഒരുക്കിയതിന്റെ പേരിലാണ് വില്ലജ് ഓഫീസര്‍ ജിജു സ്‌കറിയയെ രണ്ടാം പ്രതിയായി ചേർത്തിരിക്കുന്നത്.