കോട്ടയം നഗരസഭയിലെ ക്രമക്കേടുകള്‍: ഉത്തരവാദികളായവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കും.


കോട്ടയം: കോട്ടയം നഗരസഭയിലെ ക്രമക്കേടുകളിൽ ഉത്തരവാദികളായവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നു മന്ത്രി എം ബി രാജേഷ് പറഞ്ഞു.

 

 ഭരണ വകുപ്പും വിജിലൻസ് വകുപ്പും നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എയുടെ സബ്‌മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. വർഷങ്ങളായി നടക്കുന്ന ക്രമക്കേടെന്ന  നിലയിലും ഒട്ടേറെ ജീവനക്കാരും മറ്റ്  ഉത്തരവാദപ്പെട്ടവരും ഉൾപ്പെട്ട വിഷയമെന്ന നിലയിലും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്. അതുകൊണ്ടുതന്നെ ക്രമക്കേടിന്റെ വ്യാപ്തിയും ആഴവും കണ്ടെത്തുന്നതിനും ക്രമക്കേടിൽ ഉൾപ്പെട്ടിട്ടുള്ള ആളുകളുടെ പേരിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതിനുമായി ഈ വിഷയത്തിൽ സംസ്ഥാന പോലീസ് വിജിലൻസ് അന്വേഷണം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണ്. ഭരണ വകുപ്പും വിജിലൻസ് വകുപ്പും നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതാണ് എന്നും മന്ത്രി വ്യക്തമാക്കി.