മണിമല: മണിമലയിൽ യുവാവിനെ വീടിനുള്ളിൽ രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തി.
മണിമല കറിക്കാട്ടൂർ പതാലിപ്ലാവിൽ സുനിൽ കുമാരൻ(36) നെ യാണ് വീടിനുള്ളിൽ രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബാംഗങ്ങൾ ആരും വീട്ടിലുണ്ടായിരുന്നില്ല. മാതാപിതാക്കൾ ജോലിക്ക് പോയിരിക്കുകയായിരുന്നു. വീട്ടിലെത്തിയ സഹോദരിയാണ് രക്തം വാർന്ന നിലയിൽ കിടക്കുന്നതു കണ്ടു അയൽവാസികളെയും മാതാപിതാക്കളെയും വിവരമറിയിച്ചത്. ഉടനെ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം കണ്ടെത്താനാകു എന്ന് പോലീസ് പറഞ്ഞു.