മുണ്ടക്കയം: കുടുംബങ്ങളോടൊപ്പം ഉംറ നിർവഹിക്കാൻ മദീനയില്‍ എത്തിയ മുണ്ടക്കയം സ്വദേശി മരിച്ചു. മുണ്ടക്കയം മുപ്പത്തിയൊന്നാം മൈൽ പൈങ്ങന സ്വദേശി തടത്തില്‍ ടി.എം. പരീദ് ഖാന്‍ (78) ആണ് മദീനയില്‍ മരിച്ചത്.
ഭാര്യയോടും മറ്റു കുടുംബങ്ങളോടുമൊപ്പം ഉംറ നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു. മക്കയില്‍ ഉംറ നിര്‍വഹിച്ച് മദീന സന്ദര്‍ശനം നടത്തുന്നതിനിടെ വ്യാഴാഴ്ച മഗരിബ് നമസ്‌കാരത്തിനായി മസ്ജിദ് ഖുബായിലെത്തിയപ്പോള്‍ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. മുസ്‌ലിം ലീഗ് കോട്ടയം ജില്ലാ കമ്മറ്റിയംഗം, ടൗണ്‍ ജമാഅത്ത് കമ്മറ്റിയംഗം, ഡോ. രാജന്‍ ബാബു ഫൗണ്ടേഷന്‍ ട്രഷറര്‍, സി.പി.എ. യൂസഫ് അനുസ്മരണ സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.