കോട്ടയം: കോട്ടയം ഗാന്ധിനഗർ സ്‌കൂൾ ഓഫ് നഴ്‌സിംങ്ങിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് മൂന്നാം വർഷ വിദ്യാർത്ഥികളുടെ അതിക്രൂരമായ റാഗിങ്ങ്.
സംഭവത്തിൽ വിദ്യാർത്ഥികളുടെ പരാതിയിൽ മൂന്നാം വർഷ വിദ്യാർത്ഥികളായ 5 പേർക്കെതിരെ പോലീസ് കേസ് എടുത്തു. കഴിഞ്ഞ മൂന്നു മാസമായി ക്രൂരമായി റാഗിങ്ങ് നടത്തി എന്നാണു വിദ്യാർത്ഥികൾ പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തിട്ടുണ്ട്. കോമ്പസ് ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും മുറിവിൽ ലോഷൻ തേയ്ക്കുകയും ചെയ്തതായും നഗ്നരായി നിർത്തി സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽസ് കയറ്റി വെച്ചതായും വേദനിച്ചു നിലവിളിച്ചവരുടെ വായിൽ ക്രീമുകൾ തിരുകിയതായും വിദ്യാർത്ഥികൾ പരാതിയിൽ പറയുന്നു. ജൂനിയർ വിദ്യാർത്ഥികളിൽ നിന്നും സീനിയർ വിദ്യാർത്ഥികൾ പണപ്പിരിവ് നടത്തിയതായും പരാതിയിൽ പറയുന്നുണ്ട്.