രാമപുരം ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 24ന്.

രാമപുരം: രാമപുരം ഗ്രാമപഞ്ചായത്ത് ജി.വി. സ്‌കൂൾ വാർഡിലെ (ഏഴാം വാർഡ്) ഉപതെരഞ്ഞെടുപ്പ ഫെബ്രുവരി 24ന് നടക്കും.

 

 ഏഴാച്ചേരി ഗോവിന്ദവിലാസം യു.പി. സ്‌കൂളിലാണ് വോട്ടെടുപ്പ്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ വോട്ട് ചെയ്യാം. ഫെബ്രുവരി 25ന് രാവിലെ 10 മുതൽ രാമപുരം ഗ്രാമപഞ്ചായത്ത് ഹാളിൽ വോട്ടെണ്ണൽ നടക്കും. വോട്ട് ചെയ്യുന്നതിനായി സമ്മതിദായകർക്ക് താഴെ പറയുന്നവയിലൊന്ന് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.

-കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്.

-പാസ്പോർട്ട്.

-ഡ്രൈവിംഗ് ലൈസൻസ്.

-പാൻ കാർഡ്.

-ആധാർ കാർഡ്.

-ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി ബുക്ക്.

-ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്ന് തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുമ്പ് വരെ നൽകിയ ഫോട്ടോ പതിച്ച പാസ്ബുക്ക്.

-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്.