പാലായില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒമ്പതാം ക്ലാസുകാരനായ വിദ്യാർത്ഥി മരിച്ചു.


പാലാ: പാലായില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒമ്പതാം ക്ലാസുകാരനായ വിദ്യാർത്ഥി മരിച്ചു. പാലാ ചക്കാമ്പുഴ അമ്പാട്ട് ടോമിയുടെ മകൻ സെബിൻ ടോമി(14) ആണ് മരിച്ചത്.

 

 പാലാ സെന്റ് തോമസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. രോഗബാധയെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തുടർച്ചയായുള്ള ഡയാലിസിസിന് വിധേയനാക്കിയിരുന്നു. ഒരാഴ്ച മുൻപാണ് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരവധിപ്പേരാണ് രക്തം ആവശ്യമാണെന്നറിയിച്ചു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിന്റെ അടിസ്ഥാനത്തിൽ രക്തം നൽകാനായി ആശുപത്രിയിൽ എത്തിയത്. നാടിനെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തിയാണ് സെബിൻ വിട പറഞ്ഞത്.