പാതിവില സ്കൂട്ടർ തട്ടിപ്പ്: കോട്ടയം ജില്ലയിൽ 15 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.


കോട്ടയം: പാതി വിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു നിരവധി സീഡ് സൊസൈറ്റികളിൽ നിന്നായി ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ 15 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.

 

 മുണ്ടക്കയം സ്റ്റേഷനിൽ 5 കേസുകളും കാഞ്ഞിരപ്പള്ളി, എരുമേലി പോലീസ് സ്റേഷനുകളിലായി 4 വീതം കേസുകളും വൈക്കം സ്റ്റേഷനിൽ 2 കേസുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം പാതി വില തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് റെയ്‌ഡ് ആരംഭിച്ചു. 15 ഇടങ്ങളിലാണ് ഇഡി റെയ്‌ഡ് തുടരുന്നത്.