കുമരകത്ത് മത്സ്യത്തൊഴിലാളിക്ക് വല വള്ളത്തിലേക്ക് വലിച്ചു കയറ്റുന്നതിനിടെ മൂർഖൻ പാമ്പിന്റെ കടിയേറ്റു.


കുമരകം: കുമരകത്ത് മത്സ്യത്തൊഴിലാളിക്ക് വല വള്ളത്തിലേക്ക് വലിച്ചു കയറ്റുന്നതിനിടെ മൂർഖൻ പാമ്പിന്റെ കടിയേറ്റു. കുമരകം ആറ്റുപുറം  മുപ്പതിൽച്ചിറ എം.എസ്.ലാൽജി (43) ക്കാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്.

 

 അസ്വസ്ഥതകളനുഭവപ്പെട്ട ലാൽജിയെ ആദ്യം കുമരകം എസ് ച്ച്എംസിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മീൻ പിടിക്കുകയായിരുന്ന ലാൽജി വെള്ളത്തിലേക്ക് വല വലിച്ചു കയറ്റുന്നതിനിടെ കൈയിൽ എന്തോ കടിച്ചതായി അനുഭവപ്പെടുകയും അത് കാര്യമാക്കുകയും ചെയ്തിരുന്നില്ല. തുടർന്ന് വീട്ടിലെത്തിയ ഇദ്ദേഹത്തിന് അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. വലതുകൈയ്യുടെ നടുവിരലിൽ ആണ്  മൂർഖൻ പാമ്പിന്റെ കടിയേറ്റത്. ആദ്യം കുമരകം എസ്എച്ച്എംസിയിൽ എത്തിക്കുകയും ഇവിടെ പ്രാഥമിക ചികിത്സ നൽകിയെങ്കിലും ഓക്സിജന്റെ അളവ് കുറവു കണ്ടെത്തിയതോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഈ സമയം വലയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയതായി സഹപ്രവർത്തകർ അറിയിച്ചു. ഇതോടെ ബന്ധുക്കൾ ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ നിന്നും കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

പ്രതീകാത്മക ചിത്രം.