തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റു, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുണ്ടക്കയം സ്വദേശിനി മരിച്ചു.


മുണ്ടക്കയം: തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുണ്ടക്കയം സ്വദേശിനി മരിച്ചു.

 

 മുണ്ടക്കയം ചുണ്ടവിളയിൽ സി.എം.യൂസഫിന്റെ ഭാര്യ നബീസ (54) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഡിസംബർ 30 നാണു തൊഴിലുറപ്പ് ജോലികൾക്കിടെ നബീസയുടെ കയ്യിൽ അണലിയുടെ കടിയേറ്റത്. ഖബറടക്കം മുണ്ടക്കയം വരിക്കാനി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു.