കോട്ടയം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിന്റെ അഞ്ചാമത്തെ സംസ്ഥാന ബജറ്റുമാണ് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽ നിൽക്കെ സംസ്ഥാനത്ത് വികസനവും ക്ഷേമവും മുൻനിർത്തിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉന്നത നിലവാരത്തിലാക്കുന്നതിനും പൊതുജനാരോഗ്യ സംവിധാനത്തെ കൂടുതൽ മികവുറ്റതാക്കുന്നതിനും സഹായകമാകുന്ന പ്രഖ്യാപനങ്ങളാണ് ഉണ്ടായിട്ടുള്ളത്.
ബജറ്റിൽ സംസ്ഥാനത്തിനൊപ്പം കോട്ടയത്തിന് കിട്ടിയത്...
*മലയോരപാതയുടെ നിർമ്മാണ പ്രവർത്തനം തുടർച്ചയായി വിലയിരുത്തി അവ പൂർത്തിയാക്കും.
*ലൈഫ് പദ്ധതിയിലൂടെ ഒരു ലക്ഷം വീടുകൾ പൂർത്തിയാക്കും.
*ടൂറിസം മേഖലയ്ക്ക് 50 കോടി രൂപ.
*മലയോര മേഖലയിൽ വനമേഖലയിൽ വന്യമൃഗ ശല്യം നിയന്ത്രിക്കാനും ജനങ്ങളെ സംരക്ഷിക്കാനും പ്രത്യേക പാക്കേജിന് 50 കോടി രൂപ അധികമായി അനുവദിച്ചു.
*ശബരിമല മാസ്റ്റർ പ്ലാൻ നടപ്പിലാക്കും.
*ടൂറിസം വകുപ്പിന് 20 കോടി രൂപ അധികമായി അനുവദിച്ചു.
*വൈക്കം സത്യാഗ്രഹത്തിന്റെ ചരിത്രവും പ്രാധാന്യവും വിശദമാക്കുന്ന സ്മാരകവും പഠന കേന്ദ്രവും വൈക്കത്ത് സ്ഥാപിക്കുന്നതിന് 5 കോടി രൂപ.
*പാലാ മുനിസിപ്പാലിറ്റിയിലെ അരുണാപുരത്ത് 75 മീറ്റർ നീളത്തിൽ റെഗുലേറ്റർ കം ബ്രിഡ്‌ജോടുകൂടിയ ചെറിയ ടാം നിർമ്മിക്കിന്നുഅതിനു 3 കോടി രൂപ.
*കേരളാ റബ്ബർ ലിമിറ്റഡിന് 9 കോടി രൂപ.
*പ്രധാനപ്പെട്ട സ്ഥലങ്ങളിൽ വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കാൻ 15 കോടി രൂപ.
*അങ്കമാലി-എരുമേലി-ശബരിമല റെയിൽ പദ്ധതിയിൽ നടത്തിപ്പിന് ആവശ്യമായ ഫണ്ട് അനുവദിക്കും.
*ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം പദ്ധതിക്കായി 4.96 കോടി രൂപ.
*മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്കുള്ള പദ്ധതി വിഹിതമായി 38.48 കോടി രൂപ.
*കോട്ടയം മെഡിക്കൽ കോളേജിലെ ഓങ്കോളജി ആൻഡ് ടെർഷ്യറി കെയർ സെന്ററിൽ ഉപകരണം വാങ്ങുന്നതിനായി 20 കോടി രൂപ.
*കോട്ടയം മെഡിക്കൽ കോളേജിൽ ഇന്റെർവെൻഷനാൽ റേഡിയോളജി ഉൾപ്പടെ അത്യാധുനിക ഇമേജിങ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി 15 കോടി രൂപ.
*കോട്ടയം മെഡിക്കൽ കോളേജിൽ മജ്ജ മാറ്റിവെയ്ക്കൽ സൗകര്യം ഒരുക്കുന്നതിന് വേണ്ടി 1.75 കോടി രൂപ.
*കുമരകം ഉൾപ്പടെയുള്ള വിനോദ സഞ്ചാര മേഖലയിൽ കെ ഹോംസ്, ഇതിനായി 5 കോടി രൂപ.
*എല്ലാ ജില്ലാ ആശുപത്രികളിലും സ്‌ട്രോക് യൂണിറ്റ് ആരംഭിക്കും. ഇതിനായി 21 കോടി.
*റബ്കോ നവീകരണത്തിന് 10 കോടി.
ലിസ്റ്റ് അപൂർണ്ണം.