വൈക്കം: വൈക്കത്ത് സ്കൂൾ ബസ് ഇടിച്ചു സൈക്കിൾ യാത്രികനായ വയോധികന് ദാരുണാന്ത്യം. വൈക്കം തെക്കേനട തോട്ടുവക്കം പാണ്ടിയാംപറമ്പിൽ സി.കെ. വിശ്വൻ (70) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ ആണ് അപകടം ഉണ്ടായത്. ബസ് ഇടിച്ചതോടെ റോഡിന്റെ വശത്തേക്കു മറിഞ്ഞ വിശ്വന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. അപകടം കാണു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറവിലങ്ങാട് ഡീപോൾ സ്കൂളിന്റ ബസാണു വയോധികനെ ഇടിച്ചതെന്നു പൊലീസ് അറിയിച്ചു. സ്‌കൂൾ ബസ്സും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. വൈക്കം അമ്പലത്തിനു സമീപത്തെ ബന്ധുവീട്ടിൽ നിന്നും തോട്ടുവക്കത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.