ന്യൂറോളജിക്കല്‍ സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനിയായ 11 വയസ്സുകാരി യു കെയിൽ മരിച്ചു.


കോട്ടയം: ന്യൂറോളജിക്കല്‍ സംബന്ധമായ അസുഖങ്ങളാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനിയായ 11 വയസ്സുകാരി യു കെയിൽ മരിച്ചു.

 

 കോട്ടയം ഉഴവൂർ സ്വദേശികളായ തോമസിന്റെയും സ്മിത തോമസിന്റെയും മകളായ ഐറിന്‍ സ്മിതാ തോമസാണ് മരിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ന്യൂറോളജിക്കല്‍ സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു ഐറിന്‍. ഒരു വര്‍ഷം മുമ്പാണ് യുകെയിലെത്തിയത്. യുകെയിലെ സ്വിന്‍ഡണിലാണ് ഇവർ താമസിച്ചിരുന്നത്.