പാലായിൽ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം, കുഴഞ്ഞുവീണ ഡ്രൈവർ മരിച്ചു, ബസ്സ്‌ അപകടത്തിൽപ്പെട്ടു 15 പേർക്ക് പരിക്ക്.


പാലാ: പാലായിൽ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായത്തിനെ തുടർന്ന് കുഴഞ്ഞുവീണ ഡ്രൈവർ മരിച്ചു.

 

 ഇടമറ്റം സ്വദേശി എം.ജി.രാജേഷ് ആണ് മരിച്ചത്.  ബസ്സ്‌ അപകടത്തിൽപ്പെട്ടു 15 പേർക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. ചേറ്റുതോട്- പാലാ റൂട്ടില്‍ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.