കോട്ടയം: കോട്ടയം അയ്മനം ഗ്രാമ പഞ്ചായത്ത് ഓഫീസ് അടിച്ച് തകര്‍ത്ത് വീട്ടമ്മ. മുട്ടേല്‍ സ്വദേശിനി ശ്യാമളയാണ് അതിക്രമം നടത്തിയത്.
ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം നടന്നത്. കോട്ടയം വെസ്റ്റ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയത് പഞ്ചായത്തിന്റെ പ്രവർത്തനം കാര്യക്ഷമമല്ല എന്ന് ആരോപിച്ചാണ്. എന്നാൽ ശ്യാമളയുടേതായി ഫയലുകളൊന്നും പരിഗണിക്കാനില്ല. ഓഫീസില്‍ ഇടയ്ക്ക് എത്തുന്ന ഇവര്‍ പഞ്ചാത്ത് അധികൃതരുടെ ജോലി തടസ്സപ്പെടുത്തുന്നതായുംപഞ്ചായത്ത് അധികൃതർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റ് ബിജി രാജേഷ്, വൈസ് പ്രസിഡൻ്റ് മനോജ് കരീമഠം, സെക്രട്ടറി ഇൻ ചാർജ് എന്നിവരുടെ ക്യാബിനുകളാണ് ഇവർ അടിച്ചുതകർത്തത്.