സ്ഫോടക വസ്തുക്കളുമായി തേനി സ്വദേശിയെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു.


പള്ളിക്കത്തോട്: സ്ഫോടക വസ്തുക്കളുമായി തേനി സ്വദേശിയെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു.

 

 ഇലക്ട്രിക് ഡിറ്റനേറ്ററും തിരിയുയും ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു.  തേനി ആണ്ടിപ്പെട്ടി സ്വദേശി വാഴൂർ കാപ്പുകാട് ഭാഗത്ത്  വാടകയ്ക്ക് താമസിക്കുന്ന സുരേന്ദ്രൻ മുത്തയ്യ (52) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നടത്തിയ  പരിശോധനയിലാണ്  അനധികൃതമായി ഇവിടെ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തു ഇനത്തിൽപ്പെട്ട 75 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 20 മീറ്റർ തിരിയും പിടികൂടിയത്. കഴിഞ്ഞദിവസം ഈരാറ്റുപേട്ട സ്വദേശിയായ ഷിബിലി,തീക്കോയി സ്വദേശിയായ ഫൈസി എന്നിവരെ ഇടുക്കി വണ്ടൻമേട്  പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരം അനുസരിച്ചാണ് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന്റെ നിർദ്ദേശപ്രകാരമാണ് പള്ളിക്കത്തോട് പോലീസ് പരിശോധന നടത്തിയത്. പള്ളിക്കത്തോട് പോലീസ്   പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ ഷാജി പി.എൻ, എ.എസ്.ഐ മാരായ റെജി ജോൺ, ജയരാജ്, സി.പി.ഓ മാരായ രതീഷ്, രാഹുൽ, ശാന്തി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.