കോട്ടയം: കേരളത്തിലെ ദളിത് എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കോട്ടയം സ്വദേശി കെ.കെ. കൊച്ച് (76) അന്തരിച്ചു.
അർബുദ ബാധിതനായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. അർബുദ ബാധിതനായി പാലിയേറ്റീവ് ചികിത്സയിൽ ആയിരുന്നു. കോട്ടയം ജില്ലയിൽ കല്ലറയിലാണ് സ്വദേശം. സമഗ്ര സംഭാവനയ്ക്ക് 2021ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിരുന്നു.
'ദലിതൻ' എന്ന ആത്മകഥ ശ്രദ്ധേയമാണ്. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്ക് ഒരു ചരിത്രപാഠം, കേരളചരിത്രവും സമൂഹരൂപവും, ഇടത്തുപക്ഷമില്ലാത്ത കാലം,ദളിത് പാദം, കലപവും സംസ്‌കാരവും ഇവിടെയുണ്ട് തുടങ്ങിയവയാണ് മറ്റു കൃതികൾ.
1949 ഫെബ്രുവരി 2 ന് കോട്ടയം ജില്ലയിലെ കല്ലറയിൽ ജനിച്ചു. ആത്മകഥയായ ദളിതൻ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ്.