മുണ്ടക്കയം: മുണ്ടക്കയത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
പാലൂർക്കാവ് സ്വദേശി മൂലയിൽ ഓമനയുടെ മകൻ അജിത്ത് (23) ആണ് മരിച്ചത്. പാലൂർക്കാവ് സ്വദേശി നെല്ലിയാനിയിൽ സിബിച്ചന്റെ മകൻ ഷൈനെ പരുക്കുകളോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് ഒൻപത് മണിയോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും വന്ന ജീപ്പും എതിർ ദിശയിൽ വന്ന ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.