പാലായിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം, സഹയാത്രികന്‌ ഗുരുതര പരിക്ക്.


പാലാ: പാലായിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം. ഈരാറ്റുപേട്ട സ്വദേശി ഇബ്രാഹിം കുട്ടി (58) ആണ് മരിച്ചത്.

 

 പാലാ പ്രവിത്താനത്ത് ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. സ്‌കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന സഹയാത്രികന്‌ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഭരണങ്ങാനം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഭാഗത്തേക്ക് വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഇരുവരെയും പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇബ്രാഹിം കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.