കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, അപകടം കാർ മറ്റൊരു വാഹനത്തെ മറികടന്നുവരുന്നതിനിടെ.


കോട്ടയം: കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പിഴക് സ്വദേശി സഞ്ജു ബേബി (23)യാണ് പാലാ-തൊടുപുഴ റോഡില്‍ ഇന്നലെ വൈകിട്ടോടെയുണ്ടായ അപകടത്തിൽ മരിച്ചത്.  

 ഐങ്കൊമ്പിന് സമീപത്തുവെച്ച് കാര്‍ മറ്റൊരുവാഹനത്തെ മറികടക്കുമ്പോള്‍ എതിരെവന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികൻ റോഡിലേക്ക് തെറിച്ചുവീണു. ബൈക്ക് പൂര്‍ണമായും തകര്‍ന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

 വെല്‍ഡിംങ് തൊഴിലാളിയായ സഞ്ജു ജോലി കഴിഞ്ഞ് പാലാ ഭാഗത്തുനിന്ന് വീട്ടിലേയ്ക്ക് പോവുമ്പോഴായിരുന്നു അപകടം. മൃതദേഹം പാലാ ജജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. അഛന്‍: ബേബി. അമ്മ: മോളി. സഹോദരങ്ങള്‍: അഞ്ജു, മഞ്ജു. സംസ്‌കാരം ശനിയാഴ്ച മാനത്തൂര്‍ സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.