ഈരാറ്റുപേട്ടയിൽ നിന്നും കണ്ടെടുത്ത സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ച കെട്ടിടത്തിന്റെ ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തു.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ നിന്നും കണ്ടെടുത്ത സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ച കെട്ടിടത്തിന്റെ ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടക്കല്‍ ഭാഗത്ത് പാറയില്‍ വീട്ടില്‍ പി.എ. ഇർഷാദി(50) നെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.

 

 ഇർഷാദിന്റെ ഉടമസ്ഥതയിലുള്ള നടക്കല്‍ കുഴിവേല്‍ ഭാഗത്തുള്ള കെട്ടിടത്തിൽ നിന്നും രണ്ട് ഷട്ടർ മുറികളിൽ നിന്നായി പതിനായിരത്തിലധികം ഡിറ്റനേറ്ററുകളും രണ്ടായിരത്തിലധികം ജലാറ്റിൻ സ്റ്റിക്കുകളും മൂവായിരത്തിലധികം മീറ്റർ തിരികളും ഒരു എയർ റൈഫിളുമാണ് കണ്ടെത്തിയത്. ഈരാറ്റുപേട്ട സ്വദേശി ഷിബിലി, തീക്കോയി സ്വദേശി മുഹമ്മദ് ഫാസിൽ എന്നിവരെ കഴിഞ്ഞ ദിവസം കട്ടപ്പനയിൽ വെച്ചു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈരാറ്റുപേട്ട പോലീസ് കെട്ടിടത്തിൽ പരിശോധന നടത്തിയത്.