പ്രാർത്ഥനകൾ വിഫലമായി, നാടിനെ നൊമ്പരത്തിലാഴ്ത്തി H1N1 ബാധിച്ചു അതീവ ഗുരുതരാവസ്ഥയിൽ ബെംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എരുമേലി സ്വദേശിയായ യുവാവ്


എരുമേലി: പ്രാർത്ഥനകൾ വിഫലമായി, നാടിനെ നൊമ്പരത്തിലാഴ്ത്തി H1N1 ബാധിച്ചു അതീവ ഗുരുതരാവസ്ഥയിൽ ബെംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എരുമേലി സ്വദേശിയായ യുവാവ് മരിച്ചു.

 

 എരുമേലി ഇരുമ്പൂന്നിക്കര ഗിരിനഗറിൽ വേട്ടണായിൽ രവീന്ദ്രന്റെ മകൻ വിശാഖ് രവീന്ദ്രൻ ആണ് അതീവ ഗുരുതരാവസ്ഥയിൽ ബെംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഒരു പനിയിൽ തുടക്കം കുറിച്ച അസുഖം മൂർച്ചിച്ച് അന്തരീകാവയവങ്ങൾക്ക് അണുബാധയുണ്ടായതിനെ തുടർന്ന് ഡയാലിസിസ് നടത്തുകയായിരുന്നു.  

 ബെംഗളൂരു ബെന്നാർഹേട്ട ഫോട്ടീസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. കോട്ടയം മെഡിക്കൽ കോളെജിൽ നിന്നും ഫിസിയോ തെറാപ്പിയിൽ ബിരുധം നേടിയ യുവാവ് അടുത്തിടയ്ക്ക് ആണ് ബെംഗളൂരുവിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലിയിൽ കയറിയത്. യുവാവിന്റെ ചികിത്സാ സഹായത്തിലേക്ക് പണം കണ്ടെത്താൻ നാട്ടുകാർ ചേർന്ന് ആരംഭിച്ചിരുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും.