കോട്ടയം: കട്ടപ്പനയിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ 2 കോട്ടയം സ്വദേശികൾ അറസ്റ്റിൽ. ഈരാറ്റുപേട്ട സ്വദേശി ഷിബിലി, തീക്കോയി സ്വദേശി മുഹമ്മദ് ഫാസിൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പുളിയൻമലയ്ക്കു സമീപം വണ്ടൻമേട് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ടക വസ്തുക്കൾ പിടികൂടിയത്. 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലറ്റിൻ സ്റ്റിക്കുകളുമാണ് പോലീസ് പോലീസ് പിടിച്ചെടുത്തത്. ജില്ലയിലെ അനധികൃത പാറ മടകളിലേക്കാണ് ഈ സ്‌ഫോടക വസ്തുക്കൾ എന്നാണു സൂചന. അണക്കരയിൽ വിൽക്കാൻ കൊണ്ടുപോകവേയാണ് പിടിയിലായത് എന്നാണു വിവരം. ഷിബിലിക്ക് ഫാസിലാണ് സ്‌ഫോടക വസ്തുക്കൾ കൈമാറിയതെന്ന് പോലീസ് പറഞ്ഞു. പരിശോധനയ്ക്കിടെ ജീപ്പിൽ നിന്നും സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയതോടെ ഷിബിലിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്നാണ് മുഹമ്മദ് ഫാസിലിനെ പോലീസ് അറസ്റ്റ് ചെയ്തത്.