ഏറ്റുമാനൂർ: ചരിത്രപ്രസിദ്ധമായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന ദർശിച്ച് ആയിരങ്ങൾ. എട്ടാം ഉത്സവദിനത്തിൽ രാത്രി 12ന് ആസ്ഥാനമണ്ഡപത്തിൽ ആയിരുന്നു വർഷത്തിൽ ഒരിക്കൽ മാത്രമുള്ള ദർശനം. പൊന്നാനകളെ ദർശിച്ചു കാണിക്കയർപ്പിക്കാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. ഉത്സവദിനങ്ങളിൽ ഏറ്റവും കൂടുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെട്ട ദിവസമായിരുന്നു ഇന്നലെ. ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളുന്ന ഭഗവാന്റെ മുന്നില്‍ സമസ്താപരാധവും ഏറ്റുപറഞ്ഞ് കാണിക്കയര്‍പ്പിച്ചു പ്രാര്‍ഥിക്കുവാന്‍ നാടിന്റെ നാനാഭാഗത്തു നിന്നും ഭക്തര്‍ ഒഴുകിയെത്തി. ചെങ്ങന്നൂര്‍ പുന്നരിട്ടുമഠത്തില്‍ കുടുംബാംഗമാണ് ആദ്യം കാണിക്ക സമർപ്പിച്ചത്.