കോട്ടയം: കൈ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തിക്കടന്നെത്തി ഒമ്പതാംക്ലാസ് വിദ്യാർഥി ആദിത്യൻ സുരേന്ദ്രൻ. കഴിഞ്ഞ ദിവസം രാവിലെയാണ് ഒരു മണിക്കൂർ 35 മിനിറ്റുകൊണ്ട് 11 കിലോമീറ്റർ ദൂരം ആദിത്യൻ നീന്തിക്കടന്നത്.
ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽ കരിയിൽ കടവ് മുതൽ കോട്ടയം ജില്ലയിലെ വൈക്കം കായലോര ബീച്ച് വരെയുള്ള 11 കിലോമീറ്റർ ദൂരമാണ് ആദിത്യൻ നീന്തിക്കടന്നത്. കോതമംഗലം ഡോൾഫിൻ അക്വാ ക്ലബ്ബിലെ ബിജു തങ്കപ്പനാണ് ആദിത്യന്റെ പരിശീലകൻ. കോതമംഗലം കുത്തുകുഴി കിഴക്കേമേക്കൽ വീട്ടിൽ സുരേന്ദ്രന്റെയും ദിവ്യ സുരേന്ദ്രന്റെയും മകനാണു ആദിത്യൻ സുരേന്ദ്രൻ.