കോട്ടയം: കോട്ടയം ജില്ലയിൽ ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള പോലീസ് നടപടികൾ ശക്തമായി തുടർന്ന് വരികയാണ്. അതിന്റെ ഫലമായി വിവിധ പോലീസ് സ്റ്റേഷനുകളിലായി ശനിയാഴ്ച ഒരു ദിവസം മാത്രം 12 കേസുകളാണ് റിപ്പോർട്ടായത്.
പ്രതികളിൽ ഒരാളൊഴികെ എല്ലാവരും വില്പനക്കായി കഞ്ചാവ് പൊതിയായി സൂക്ഷിച്ചവരാണ്. മണിമല, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പാമ്പാടി, തിടനാട്, ചിങ്ങവനം, ഗാന്ധിനഗർ, തലയോലപ്പറമ്പ് സ്റ്റേഷനുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
തലയോലപ്പറമ്പിലാണ് വിവാഹ ആഘോഷം കളറാക്കുന്നതിന് അയൽ വീട്ടിൽ നിന്നും കല്യാണപ്പാർട്ടിക്കുള്ള മദ്യത്തിനൊപ്പം കഞ്ചാവ് സൂക്ഷിച്ചത് പിടികൂടിയത്. ആകെ 12 പ്രതികളിൽ 2 പേർ അന്യ സംസ്ഥാന തൊഴിലാളികളാണ്. ലഹരി വ്യാപനം തടയുന്നതിനുള്ള പരിശോധനകൾ ശക്തമാക്കാനാണ് തീരുമാനമെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് അറിയിച്ചു.