കോട്ടയം: കോട്ടയം ഗവ. നേഴ്സിങ് കോളേജിലെ ജനറൽ നഴ്സിങ് സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികളെ ക്രൂരമായ റാഗിങ് നടത്തിയ സംഭവത്തിൽ 5 വിദ്യാർഥികളുടെ പ്രവേശനം റദ്ദാക്കി. നഴ്സിങ് സംബന്ധിയായ ഒരു കോഴ്സിനും പ്രവേശനം നൽകരുതെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു. മൂന്നിലവ് വാളകം ഭാഗത്ത് കീരീപ്ലാക്കൽ സാമുവേൽ, വയനാട് പുൽപ്പള്ളി ഭാഗത്ത് ഞാവലത്ത് ജീവ, മലപ്പുറം മഞ്ചേരി പയ്യനാട് ഭാഗത്ത് കച്ചേരിപ്പടി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ കരുമാരപ്പറ്റ രാഹുൽ രാജ്, കോരുത്തോട് മടുക്കാഭാഗത്ത് നെടുങ്ങാട്ട് വിവേക് എന്നിവരുടെ പ്രവേശനമാണ് റദ്ധാക്കിയത്.