കോട്ടയം: ബെംഗളൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥിയായ കോട്ടയം സ്വദേശി നാട്ടിലെത്തിയത് എംഡിഎംഎയുമായി.
മൂലേടം സ്വദേശി സച്ചിൻ സാം ആണ് പൊലീസിന്‍റെ പിടിയിലായത്. ബെംഗളൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥിയായ സച്ചിൻ 86 ഗ്രാം എം ഡി എം എയുമായാണ് നാട്ടിൽ എത്തിയത്. കോട്ടയം ജില്ലാ പൊലീസ് മോധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും വെസ്റ്റ് പൊലീസും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.