കോട്ടയം: കാമ്പസുകളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയും സർക്കാരിൻ്റെ അനാസ്ഥക്കെതിരെയും കെ.എസ്.യു.കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം എക്സൈസ് ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് കോട്ടയം ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.എസ് യു. ജില്ലാ പ്രസിഡൻ്റ് കെ.എൻ.നൈസാം, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജിത്തു ജോസ് എബ്രഹാം, അനു നാട്ടകം, ജനറൽ സെക്രട്ടറി രാജാജി തോമസ് എന്നിവർ പ്രസംഗിച്ചു.