H1N1 ബാധിച്ചു അതീവ ഗുരുതരാവസ്ഥയിൽ ബെംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എരുമേലി സ്വദേശിയായ യുവാവ് ചികിത്സാ സഹായം തേടുന്നു.


എരുമേലി: H1N1 ബാധിച്ചു അതീവ ഗുരുതരാവസ്ഥയിൽ ബെംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എരുമേലി സ്വദേശിയായ യുവാവ് ചികിത്സാ സഹായം തേടുന്നു.  

 എരുമേലി ഇരുമ്പൂന്നിക്കര ഗിരിനഗറിൽ വേട്ടണായിൽ രവീന്ദ്രന്റെ മകൻ വിശാഖ് രവീന്ദ്രൻ ആണ് അതീവ ഗുരുതരാവസ്ഥയിൽ ബെംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഒരു പനിയിൽ തുടക്കം കുറിച്ച അസുഖം മൂർച്ചിച്ച് ഇപ്പോൾ അന്തരീകാവയവങ്ങൾക്ക് അനുഭയുണ്ടായതിനെ തുടർന്ന് ഡയാലിസിസ് നടത്തുകയാണ്.

 

 ബെംഗളൂരു ബെന്നാർഹേട്ട ഫോട്ടീസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വിശാഖ്. കോട്ടയം മെഡിക്കൽ കോളെജിൽ നിന്നും ഫിസിയോ തെറാപ്പിയിൽ ബിരുധം നേടിയ യുവാവ് അടുത്തിടയ്ക്ക് ആണ് ബെംഗളൂരുവിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലിയിൽ കയറിയത്. 10 ലക്ഷം രൂപ ഉടൻ ആശുപത്രിയിൽ കെട്ടിവെയ്‌ക്കേണ്ട സാഹചര്യത്തിൽ നിർദ്ധന കുടുംബാഗം ആയ വിശാഖിന്റെ കുടുംബത്തിന് താങ്ങാവുന്നതിനുമപ്പുറമാണ് ഈ തുക. ഡയലിസിൻ്റെയും വെൻ്റിലേറ്ററിൻ്റെയും സഹായത്തോടെയാണ് ജീവൻ നിലനിർത്തി പോകുന്നത്. ചികിത്സക്കായി നിലവിൽ ഓരോ ദിവസവും അഞ്ച് ലക്ഷത്തോളം രൂപ ചിലവാകുന്നു. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ള കുടുംബമാണ് വിശാഖിൻ്റേത്. സുമനസുകളുടെ കാരുണ്യം കൊണ്ട് മാത്രമാണ് ചികിത്സ മുന്നോട്ട് പോകുന്നത്. ഇനിയുള്ള ചികിത്സകൾക്ക് വലിയൊരു തുക ആവശ്യമായി വരുന്നതിനാൽ ബന്ധുക്കളും സുഹൃത്തുക്കളും സമൂഹമാധ്യമങ്ങളിൽ സഹായം അഭ്യർത്ഥിച്ചു വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. നമ്മളാൽ കഴിയുന്ന സഹായങ്ങൾ നൽകി നമ്മളിലൊരുവനായ ഈ യുവാവിനെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാം.