ഏറ്റുമാനൂർ: ഏറ്റുമാനൂർ പാറോലിക്കലിൽ അമ്മയും രണ്ടു പെൺമക്കളും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം ഏറ്റുമാനൂർ 101 കവലയിലുള്ള ഷൈനിയുടെ വീട് സന്ദർശിച്ചു തുറമുഖം-സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ.
മൂവരുടെയും മരണം അത്യന്തം വേദനാജനകമാണ് എന്ന് മന്ത്രി പറഞ്ഞു. ഷൈനി മക്കളായ അലീന,ഇവാന എന്നിവരാണ് മരിച്ചത്. ഭർതൃഗൃഹത്തിൽ നിന്നും ഉണ്ടായ പീഡനമാണ് ഷൈനിയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് കുടുംബാംഗങ്ങളെ സന്ദർശിച്ചതിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത് എന്ന് മന്ത്രി പറഞ്ഞു. അതിന്മേൽ ഉടൻ തന്നെ മേൽ നടപടികൾ സ്വീകരിക്കാൻ ഏറ്റുമാനൂർ പോലീസിന് നിർദ്ദേശം നൽകി .ഭർത്താവ് തൊടുപുഴ ചുങ്കംചെരിയിൽ വലിയപറമ്പിൽ നോബിയെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് അറസ്റ്റ് ചെയ്തു. സമയ ബന്ധിതമായി തുടർ നടപടികൾ പൂർത്തിയാക്കിയ ഏറ്റുമാനൂർ പോലീസിന്റെ നടപടികൾ മാതൃകാപരമാണ് എന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.