മുണ്ടക്കയം: രോഗ ബാധിതനായി കുവൈറ്റില്‍ ചികിത്സയിലായിരുന്ന മുണ്ടക്കയം സ്വദേശി മരിച്ചു. മുണ്ടക്കയം വേലനിലം നെന്മണി വെച്ചൂര്‍ വീട്ടില്‍ ജോര്‍ജ് വര്‍ഗീസ് (56) ആണ് കുവൈറ്റില്‍ സബാഹ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഫവാസ് ട്രേഡിങ് ആന്‍ഡ് എഞ്ചിനീയറിങ് സര്‍വീസ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു ജോര്‍ജ് വര്‍ഗീസ്. കുവൈറ്റ് അമീരി ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ജോളി ജോസഫ് ആണ് ഭാര്യ. മൃതദേഹം ആശുപത്രിയില്‍ വെള്ളിയാഴ്ച പൊതുദര്‍ശനത്തിനുവെയ്ക്കും. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ഒഐസിസി കെയര്‍ ടീമിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. സംസ്കാരം വേലനിലം സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ നടക്കും. മഹിമ, മേഘ എന്നിവരാണ് മക്കൾ.