കോട്ടയം: സംസ്ഥാന സർക്കാരിന്റെ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ കേരള സംസ്ഥാന വ്യാവസായിക സുരക്ഷിതത്വ അവാർഡ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പാലാ ഇന്റർലോക്ക് ടൈൽസ് യൂണിറ്റിന് ഏറ്റവും സുരക്ഷിതമായ ചെറുകിട സ്ഥാപനത്തിനുള്ള സർക്കാർ പുരസ്‌കാരം ലഭിച്ചു.
20 വരെ തൊഴിലാളികളുള്ള ഫാക്ടറി വിഭാഗത്തിലാണ് അവാർഡ്. ഊരാളുങ്കൽ സൊസൈറ്റിയുടെ ഡെപ്യൂട്ടി ജനറൽ മാനേജർ കെ പി ജിനേഷ്, സൈറ്റ് ലീഡർ പി ടി പ്രദീപ്, യൂണിറ്റ്സ് മാനേജർ ശരത്‌ലാൽ, എൻവയൺമെന്റ് മാനേജർ ബി രാജേഷ്, അസിസ്‌റ്റന്റ് മാനേജർ ആർ ജി രാഹുൽ, സീനിയർ അക്കൗണ്ടന്റ് ബിജുകുമാർ എന്നിവർ ചേർന്ന് മന്ത്രി വി എൻ വാസവനിൽ നിന്നും അവാർഡ് സ്വീകരിച്ചു.