പ്രീ മൺസൂൺ സീസണിൽ ബമ്പറടിച്ച് കോട്ടയം! സംസ്ഥാനത്ത് വേനൽമഴയിൽ കോട്ടയം ഒന്നാമത്, മാർച്ച് 1 മുതൽ 26 വരെ ലഭിച്ചത് 107.8 മിമീ മഴ.


കോട്ടയം: പ്രീ മൺസൂൺ സീസണിൽ ബമ്പറടിച്ച് നമ്മുടെ കോട്ടയം. സംസ്ഥാനത്ത് വേനൽമഴയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് നമ്മുടെ കോട്ടയത്താണ്.

 

 മാർച്ച് ഒന്നിന് ആരംഭിച്ച പ്രീ മൺസൂൺ സീസണിൽ ഇതുവരെ 107.8 മിമീ മഴ ലഭിച്ചു. മാർച്ച് 26 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഇത്. ഇതുവരെ ലഭിക്കേണ്ട മഴ 44 മിമീ ആണ്. എന്നാൽ 145 ശതമാനം മഴ അധികമായി ലഭിച്ചു. കഴിഞ്ഞ വർഷം മാർച്ച് 1 മുതൽ മേയ് 31 വരെ വേനൽക്കാല സീസണിൽ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന മഴ ലഭിച്ചതും കോട്ടയം ജില്ലയിലാണ്. കഴിഞ്ഞ വർഷം 838.7 മിമീ മഴയാണ് കോട്ടയത്ത് ലഭിച്ചത്. രണ്ടാംസ്ഥാനം തിരുവനന്തപുരം ജില്ലക്കാണ്.