വാഹനാപകടങ്ങൾ വർധിക്കുന്നു, കോട്ടയം ജില്ലയിൽ വിവിധ വാഹനാപകടങ്ങളിലായി 2 മാസത്തിനിടെ നഷ്ടമായത് 42 പേരുടെ ജീവൻ.


കോട്ടയം: ജില്ലയിൽ വാഹനാപകടങ്ങൾ വർധിക്കുന്നതായി പഠനങ്ങൾ. 2025 ജനുവരി,ഫെബ്രുവരി മാസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമായത് 42 പേർക്കാണ്. അശ്രദ്ധമായ വാഹന ഡ്രൈവിങ്ങും അമിത വേഗതയും ലഹരി ഉപയോഗവും വാഹനാപകടങ്ങൾക്കു കാരണമാണ്. വാഹനമോടിക്കുന്നതിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗവും ഹെൽമെറ്റ് ധരിക്കാതെയുള്ള ഇരുചക്ര വാഹന യാത്രയും അപകടം വിളിച്ചു വരുത്തുന്നതിനും ജീവൻ നഷ്ട്ടപ്പെടാൻ കാരണമായേക്കാവുന്ന അപകടങ്ങൾ സംഭവിക്കാനും കാരണമായേക്കാം. 2023 മുതൽ ഇതുവരെ കോട്ടയം ജില്ലയിലുണ്ടായ 6836 വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 582 ജീവനുകളാണ്. അമിത വേഗതയിലെത്തുന്ന സ്വകാര്യ ബസ്സുകളും നിരത്തുകളെ ഭീതിയിലാക്കുന്നുണ്ട്.