മേവടയിൽ കൈത തോട്ടത്തിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മീനച്ചിൽ നിന്നും കാണാതായ മാത്യു തോമസിന്റെതെന്ന് സ്ഥിരീകരണം.


കോട്ടയം: മേവടയിൽ കൈത തോട്ടത്തിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മീനച്ചിൽ നിന്നും കാണാതായ മാത്യു തോമസിന്റെതെന്ന് സ്ഥിരീകരണം. ഡിസംബർ 21നായിരുന്നു മാത്യു തോമസിനെ കാണാതായത്. ഫെബ്രുവരി 3 നാണ് കൈതച്ചക്ക തോട്ടത്തിൽ ഒരു അസ്ഥികൂടം കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അസ്ഥികൂടം എങ്ങനെ തോട്ടത്തിലെത്തി എന്നതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 3നു വൈകിട്ട് 6 മണിയോടെയാണ് മേവട-മൂലേത്തുണ്ടി റോഡിന് സമീപത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കൈതത്തോട്ടത്തിൽ അസ്ഥികൂടം കണ്ടെത്തിയത്. കാണാതായ മാത്യു തോമസിന്റെ വീടിന് അര കിലോമീറ്റർ അകലെയാണ് അസ്ഥികൂടം കണ്ടെത്തിയത്. വസ്ത്രാവശിഷ്ടങ്ങൾ മക്കൾ തിരിച്ചറിഞ്ഞു. മാത്യു തോമസിന്റെ സംസ്കാരം ശനിയാഴ്ച നടക്കും.