സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷ ഇന്ന് മുതൽ ആരംഭിക്കും, കോട്ടയം ജില്ലയിൽ പരീക്ഷ എഴുതുന്നത് 18,705 വിദ്യാർത്ഥികൾ.


കോട്ടയം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷ ഇന്ന് മുതൽ ആരംഭിക്കും. 18,705 വിദ്യാർത്ഥികൾ ആണ് കോട്ടയം ജില്ലയിൽ പരീക്ഷ എഴുതുന്നത്.

 

 ആൺകുട്ടികൾ 9179 പേരും പെൺകുട്ടികൾ 9526 പേരുമാണ് എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നത്. കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലാണ് കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത്. ഇവിടെ 393 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. പുന്നത്തുറ സെയ്‌ൻറ് ജോസഫ് എച്ച്‌.എസിലാണ് ജില്ലയിൽ ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത്. ഇവിടെ 3 വിദ്യാർത്ഥികൾ മാത്രമാണ് എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നത്.