പർദ്ദയണിഞ്ഞ പത്മനാഭനെ പൊക്കി തലയോലപ്പറമ്പ് പോലീസ്, തലയോലപ്പറമ്പ് സെന്റ്.ജോ‍ർജ് പള്ളിയിൽ നിന്നും കവർന്നത് രണ്ടു ലക്ഷം രൂപ.


തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെന്റ്.ജോ‍ർജ് പള്ളിയിൽ നിന്നും രണ്ടു ലക്ഷം രൂപ കവർന്ന കേസിൽ പ്രതിയെ പിടികൂടി തലയോലപ്പറമ്പ് പോലീസ്.

 

 വെള്ളത്തൂവൽ സ്വദേശിയായ ചക്കിയാങ്കൽ വീട്ടിൽ പത്മനാഭനാണ് പിടിയിലായത്. ഫെബ്രുവരി 10 നായിരുന്നു സംഭവം. രണ്ടു ലക്ഷം രൂപയാണ് പള്ളിയിൽ നിന്നും ഇയാൾ കവ‍ർന്നത്.

 

 സ്ഥിരമായി ഒരു സ്ഥലത്ത് തങ്ങുന്ന ശീലമില്ലാത്ത ഇയാളെ ഒരു മാസത്തോളം നീണ്ട നിരീക്ഷണത്തിനൊടുവിൽ ആണ് പോലീസ് പിടികൂടിയത്. പർദയണിഞ്ഞ് ത‍ൃശൂർ വടക്കാഞ്ചേരി പള്ളിയിൽ മോഷണശ്രമം നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.ഐ. ജയകുമാർ, സി.പി.ഒ.മാരായ മനീഷ്,ബിനു എന്നിവരാണ് സംലത്തിൽ ഉണ്ടായിരുന്നത്.