കോട്ടയം പാലായിൽ ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരിക്ക്.


പാലാ: കോട്ടയം പാലായിൽ ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരിക്ക്. ആണ്ടൂർ സ്വദേശികളായ സഹോദരങ്ങൾ ആൻ മരിയ (22) ആൻഡ്രൂസ് (17)  എന്നിവർക്കാണ് പരിക്കേറ്റത്.

 

 ആൻമരിയയേയും ആൻഡ്രൂസിനേയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാത്രി ഏഴ് മണിയോടെ ഇവരുടെ വീട്ടിൽ വെച്ചാണ് ഇടിമിന്നലേറ്റത്. ജില്ലയിൽ കിഴക്കൻ മേഖലകളിലുൾപ്പടെ ഇന്നു ഉച്ചകഴിഞ്ഞു ഇടിമിന്നലോട് കൂടിയ കനത്ത മഴയാണ് ലഭിച്ചത്.