വൈക്കം നേരെകടവിൽ സുഹൃത്തുക്കള്‍ക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു.


വൈക്കം: വൈക്കം നേരെകടവിൽ സുഹൃത്തുക്കള്‍ക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. വൈക്കം ചാലപ്പറമ്പ് സ്വദേശിയായ ദേവപ്രകാശ് (24) ആണ് മരിച്ചത്.

 

 സുഹൃത്തുക്കൾക്കൊപ്പം ഇത്തിപ്പുഴയാറിൽ കുളിക്കാനെത്തിയതായിരുന്നു.ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇത്തിപ്പുഴയാറിന് കുറുകെ സംഘത്തിലെ രണ്ട് പേർ നീന്തുന്നതിനിടെ ഒരാളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയും തുടർന്ന് വൈക്കത്തു നിന്നും ഫയർ ഫോഴ്സ് എത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്ത് ആദര്‍ശിനൊപ്പം പുഴയുടെ മറുകരയിലേക്ക് നീന്തുന്നതിനിടെ ദേവപ്രകാശ് കുഴഞ്ഞു പോകുകയും പുഴയില്‍ മുങ്ങിപ്പോകുകയുമായിരുന്നു എന്നാണു ലഭ്യമായ വിവരം. ആദര്‍ശിന് പുറമേ സുഹൃത്തുക്കളായ ഷിഫാന്‍, ഹരി, രാഹുല്‍ എന്നിവര്‍ക്കൊപ്പമാണ് ദേവപ്രകാശ് കുളിക്കാന്‍ എത്തിയത്.