കോട്ടയം: അന്താരാഷ്‌ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി കോട്ടയം ജനറൽ ആശുപത്രിയിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ വനിതാ ജീവനക്കാരെയും ആദരിച്ചു. ജനറൽ ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ആണ് വനിതാദിനാഘോഷം സംഘടിപ്പിച്ചത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ടെസിയാമ്മ അധ്യക്ഷത വഹിച്ചു. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എം ശാന്തി ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ജെസ്സി ആന്റണി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് ഡോ. വിനോദ് പി, സ്റ്റോർ സൂപ്രണ്ട് ജെസ്സി, നഴ്സിംഗ് സൂപ്രണ്ട് മായ എന്നിവർ ആശംസയും ജോയിന്റ് സെക്രട്ടറി അജിമോൻ നന്ദിയും പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി നഴ്സിംഗ് സ്കൂൾ കുട്ടികളുടെ ഫ്ലാഷ് മൊബ് ഉണ്ടായിരുന്നു.