ഈരാറ്റുപേട്ട-വാഗമൺ റോഡിൽ വിനോദ സഞ്ചരികളുടെ വാഹനം അപകടത്തിൽപ്പെട്ടു, ഒരാൾ മരിച്ചു.



ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-വാഗമൺ റോഡിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് ഒരാൾ മരിച്ചു.

 

 കുമരകം സ്വദേശിനി കമ്പിച്ചിറയിൽ ധന്യ (43) ആണ് മരണപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റുള്ള യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം കുമരകത്തുനിന്ന് വന്ന 12 പേരടങ്ങുന്ന സംഘം തിരിച്ചുപോകുമ്പോഴാണ് ഒറ്റയീട്ടിയിൽ അപകടത്തിൽപെട്ടത്. പരിക്കേറ്റവരിൽ ആറു പേരെ ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലും അഞ്ചു പേരെ ഈരാറ്റുപേട്ട പി.എം.സി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട ഫയർഫോഴ്സ്, പോലീസ് എന്നിവരോടൊപ്പം ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധ സംഘടനകളായ  ടീം നന്മക്കൂട്ടം, ടീം എമർജൻസി, കൂടാതെ നാട്ടുകാരും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി. വാഹനം നിയന്ത്രണം വിട്ടു തലകീഴായി മറിയുകയായിരുന്നു എന്നാണ് വിവരം.