മുണ്ടക്കയം: മുണ്ടക്കയത്ത് കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മുണ്ടക്കയം സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.
മുണ്ടക്കയം സ്വദേശികളായ അരുൺ, അഖിൽ എന്നിവരാണ് മരിച്ചത്. മുണ്ടക്കയം വണ്ടൻപതാലിൽ ആണ് സംഭവം. കാറിനെ മറികടക്കുന്നതിനെ ബൈക്ക് കാറിന്റെ വശത്തു തട്ടുകയും തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. അപകടം കണ്ട് ഓടിയെത്തിയ സമീപവാസികൾ ചേർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.