മുണ്ടക്കയം: സിവിൽ സർവീസ് പരീക്ഷയിൽ തിളങ്ങി മുണ്ടക്കയം സ്വദേശിനി നെസ്റിൻ പി. ഫസിം.
മുണ്ടക്കയം വണ്ടൻപതാൽ പറമ്പിൽ അബ്ദുൽ ഫസിം, ഷിജി മോൾ ദമ്പതികളുടെ മകളായ നെസ്റിൻ പി ഫസിം ആണ് സിവിൽ സർവീസ് പരീക്ഷയിൽ 701 റാങ്ക് നേടി തിളക്കമാർന്ന വിജയം കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയിരിക്കുന്നത്. കുട്ടിക്കാനം സെന്റ് പയസ് സ്‌കൂൾ, മാന്നാനം കെ ഇ സ്കൂൾ എന്നിവിടങ്ങളിൽ ആയിരുന്നുനെസ്റിന്റെ പ്രാഥമിക വിദ്യാഭ്യാസം. പാലാ അൽഫോൻസാ കോളേജിൽ നിന്നും ഇക്കണോമിക്‌സിൽ ബിരുദം രണ്ടാം റാങ്കോടെ പാസായ നെസ്‌റിൻ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലാണ് പി ജി പഠനം പൂർത്തീകരിച്ചത്. തിരുവനന്തപുരത്തെ ലീഡ് ഐ എ എസ് അക്കാദമിയുടെ പരിശീലനത്തിലാണ് നെസ്‌റിൽ പി ഫസിം 701മത് റാങ്കിൽ സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയത്.