കോട്ടയം: സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെയും 'എന്റെ കേരളം' പ്രദര്‍ശന-വിപണനമേളയുടെയും ഉദ്ഘാടനം നാഗമ്പടം മൈതാനത്തു മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.
സമഗ്ര മേഖലയിലും ഉണ്ടായ കേരളത്തിൻ്റെ നേട്ടങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. കഴിഞ്ഞ 9 വർഷത്തിനിടയിൽ പ്രകടനപത്രിയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പിലാക്കിയ സർക്കാരാണിത്.പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന തരത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ട ഏക സംസ്ഥാനം കേരളമാണ് എന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ, കാർഷിക മേഖലകളിലുണ്ടായ നേട്ടങ്ങൾ, അടക്കം ഇച്ഛാ ശക്തിയോടെ ഒരു സർക്കാർ പ്രവർത്തിച്ചതിന്റെ ഫലമായാണ് ദേശീയപാതാ വികസനം ഉൾപ്പെടെ യാഥാർഥ്യമായത്. ഏറ്റെടുത്ത എല്ലാ വികസന പ്രവർത്തനങ്ങളും ഈ സർക്കാർ നടപ്പിലാക്കിയെന്നത് അഭിമാനകരമാണ്. മേളയില്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്റ്റാളുകളാണുള്ളത്. 45000 ചതുരശ്ര അടി ശീതീകരിച്ച പവലിയന്‍ ഉള്‍പ്പെടെ 69000 ചതുരശ്ര അടിയിലാണ് പ്രദര്‍ശന വിപണനമേള നടക്കുന്നത്. എല്ലാദിവസവും രാവിലെ 9.30 മുതല്‍ വൈകിട്ട് 9.30 വരെയാണ് മേള. പ്രവേശനം സൗജന്യമാണ്. കേരളം കൈവരിച്ച നേട്ടങ്ങളുടെ പ്രദര്‍ശനം കാഴ്ചവയ്ക്കുന്ന വിവര-പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ പ്രദര്‍ശനം, ആധുനികസാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം, കാര്‍ഷിക പ്രദര്‍ശന-വിപണനമേള, സാംസ്‌കാരിക-കലാപരിപാടികള്‍, മെഗാ ഭക്ഷ്യമേള,വിവിധ തൊഴിലുകളിലേര്‍പ്പെട്ടിട്ടുള്ളവരുടെയും സവിശേഷപരിഗണന അര്‍ഹിക്കുന്നവരുടെയും സംഗമങ്ങള്‍, കായിക-വിനോദപരിപാടികള്‍, ടൂറിസം പദ്ധതികളുടെ പരിചയപ്പെടുത്തല്‍, ടൂറിസം-കാരവന്‍ ടൂറിസം പ്രദര്‍ശനം, സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രദര്‍ശനം, ശാസ്ത്ര-സാങ്കേതിക പ്രദര്‍ശനങ്ങള്‍, സ്പോര്‍ട്സ് പ്രദര്‍ശനം, സ്‌കൂള്‍ മാര്‍ക്കറ്റ്, കായിക-വിനോദ പരിപാടികള്‍, പൊലീസ് ഡോഗ് ഷോ, മിനി തിയേറ്റര്‍ ഷോ എന്നിവ മേളയുടെ ഭാഗമായുണ്ട്. വിവിധ വകുപ്പുകള്‍ സൗജന്യമായി സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കും.