എരുമേലി: എരുമേലിയിൽ വീടിനു തീ പിടിച്ചു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. എരുമേലി കനകപ്പലം ശ്രീനിപുരം സ്വദേശി സത്യപാലന്റെ ഭാര്യ ശ്രീജ ആണ് മരിച്ചത്. സത്യപാലനും മകനും മകൾക്കും പൊള്ളലേറ്റു. കാഞ്ഞിരപ്പള്ളയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. പൊള്ളലേറ്റ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീജയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എരുമേലി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. എന്നാൽ തീ പിടിത്തം ഉണ്ടായതെങ്ങനെയെന്ന കാര്യത്തിൽ വ്യക്തതയില്ല. ജനറേറ്റർ വാടകക്ക് നൽകുന്നയാളായിരുന്നു സത്യപാലൻ. ഇതിന്റെ ആവശ്യത്തിനായി ഇന്ധനം വീട്ടിൽ സൂക്ഷിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു.
എരുമേലിയിൽ വീടിനു തീ പിടിച്ചു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ഭർത്താവിനും മക്കൾക്കും പൊള്ളലേറ്റു.