കോട്ടയം: ഭക്ഷ്യമേളയിൽ ഹിറ്റായി വനസുന്ദരി ചിക്കൻ. കുടുംബശ്രീ ഒരുക്കിയിരിക്കുന്ന ഭക്ഷ്യ മേളയിലാണ് ഇത്തവണയും കാടിറങ്ങി വനസുന്ദരി എത്തിയത്.
രുചി മാത്രമല്ല വനസുന്ദരിയുടെ സവിശേഷത, ആരോഗ്യപരമായ ഗുണങ്ങളുമാണ്. പച്ചക്കുരുമുളകും കാന്താരിയും മല്ലിയും പുതിനയും കാട്ടുജീരകവും ചില പച്ചിലകളും ചേർത്തരച്ച കൂട്ടിലേക്ക് വേവിച്ച ചിക്കൻ ചേർത്ത് കല്ലിൽ വച്ച് പൊള്ളിച്ച് ചതച്ചെടുത്താൽ വനസുന്ദരി തയ്യാർ. കുടുംബശ്രീയുടെ വൻ ഹിറ്റായ വനസുന്ദരി ഇത്തവണയും മേളയെ കീഴടക്കും.